Blog Malayalam

കണ്ടെത്തൂ പണത്തോടുള്ള നിങ്ങളുടെ നിലപാട്

പണത്തോടുള്ള ഒരാളുടെ സമീപനത്തെ സ്വാധീനിയ്ക്കാൻ അയാളുടെ കുടുംബം, കുട്ടിക്കാലത്തുണ്ടാകുന്ന ജീവിതാനുഭവങ്ങൾ, ജീവിതം മാറ്റിമറിച്ച എന്തെങ്കിലും സംഭവങ്ങൾ എന്നിവയ്ക്ക് കഴിയും. പണത്തോടുള്ള നിങ്ങളുടെ സമീപനം എന്താണെന്ന് സ്വയം ചോതിച്ചിട്ടുണ്ടോ.  എങ്കിൽ അത് സ്വയം തിരിച്ചറിയേണ്ടത് ജീവിതത്തിൽ ഫിനാൻഷ്യൽ പ്ലാനിങ്ങിന് അത്യാവശ്യമാണ്. കാരണം പണത്തോടുള്ള സമീപനത്തിൽ നമ്മൾ ഓരോരുത്തരും സേവർ, സ്‌പെൻഡർ, മണി അവോയ്ഡർ, മണി മോങ്ക് എന്നീ വിഭാഗത്തിൽ ഏതെങ്കിലും ഒന്നിൽ പെടുന്നവരായിരിയ്ക്കും.  ഇവിടെ നമ്മൾ സംസാരിയ്ക്കാൻ പോകുന്നത് വ്യത്യസ്ഥരായ ഈ നാല് വിഭാഗങ്ങളെ കുറിച്ചാണ്.

സേവർ

പണം മിച്ചം വെയ്ക്കാൻ തന്നാലാവുന്ന വിധം എല്ലാ ശ്രമങ്ങളും നടത്തുന്നയാളാണ് സേവർ.

 • വിനോദോപാധികൾ കുറയ്ക്കുക
 • റിസ്ക് കുറഞ്ഞ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക
 • ഉറപ്പുള്ള കാര്യങ്ങളിലേയ്ക്ക് മാത്രം മുന്നിട്ടിറങ്ങുക
 • നിക്ഷേപിയ്ക്കുന്നതിന് മുൻപ് ഓരോന്നും ഇഴ കീറി പരിശോധിയ്ക്കുക അത് വഴി നിക്ഷേപങ്ങൾ റിസ്ക് കുറഞ്ഞവ ആണെന്ന് ഉറപ്പ് വരുത്തുക
 • ഫിക്സഡ് ഡെപ്പോസിറ്റുകളിൽ മാത്രം നിക്ഷേപിയ്ക്കുക
 • ഈക്വിറ്റി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങൾ പൂർണമായും ഒഴിവാക്കുക
 • നിക്ഷേപങ്ങളെക്കാൾ മിച്ചം വെക്കുന്നതിനു പ്രാധാന്യം നല്കുക
 • നല്ല ജീവിതരീതി പിന്തുടരാതിരിയ്ക്കുക

യോജിച്ച ഒരു ഫിനാൻഷ്യൽ പ്ലാനിങ്ങിന് ‌ സേവർ ചെയ്യേണ്ടത് എന്തെന്നാൽ

 • തങ്ങളുടെ ധന വിനിയോഗം എങ്ങിനെയെന്നതിനെ കുറിച്ച് ശ്രദ്ധാപൂർവ്വം പഠിയ്ക്കുക
 • ലക്ഷ്യങ്ങൾ തീർച്ചപ്പെടുത്തി അതിനനുസരിച്ചു നിക്ഷേപിയ്ക്കുക
 • ഒരിടത്ത് തന്നെ പണം മുഴുവനായി നിക്ഷേപിയ്ക്കാതെ പലയിടങ്ങളിലായി നിക്ഷേപിയ്ക്കുക
 • ദീർഘകാലാടിസ്ഥാനത്തിലുള്ള എന്നാൽ റിസ്ക് നിറഞ്ഞ നിക്ഷേപങ്ങൾ നടത്തുക
 • പണം മിച്ചം വെയ്ക്കുന്നതിന്റെ ഭാഗമായി എമർജൻസി ഫണ്ട് ഉണ്ടാക്കുക

സ്‌പെൻഡർ

നിരന്തരമായി പണം ചിലവാക്കാനും അത് വഴി തങ്ങളുടെ ജീവിത രീതി ഉയർത്താനും ആഗ്രഹിയ്ക്കുന്നവർ ആണ് സ്‌പെൻഡർ.

 • സ്ഥിരമായി ഷോപ്പിങ്ങിൽ ഏർപ്പെടുന്നു. ചിലർ അത് ഹോബിയായിട്ടും മറ്റു ചിലർ മാനസിക പിരിമുറുക്കം കുറയ്ക്കാനുമായി ചെയ്യുന്നു
 • ക്രെഡിറ്റ് ലിമിറ്റിന് മുകളിൽ ക്രെഡിറ്റ് കാർഡ് സ്ഥിരമായി ഉപയോഗിയ്ക്കുന്നു

സ്‌പെൻഡർ

 • ബഡ്ജറ്റിങ് ന് പ്രാധാന്യം നൽകേണ്ടതാണ്
 • പണ വിനിയോഗം കണക്കാക്കി അതിനനുസരിച്ചു നിക്ഷേപിയ്ക്കുക
 • അനാവശ്യ ജീവിത രീതി ചിലവുകൾ കുറയ്ക്കുക

മണി അവോയ്ഡർ

ഇവർ പണത്തെ സംബന്ധിച്ചുള്ള ഏതു സംഭാഷണവും ഒഴിവാക്കുന്നവരാണ്

 • പണത്തെ എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണമായി കരുതുന്നു
 • സാമ്പത്തിക ഉത്തരവാദിത്വങ്ങൾ, ചിലവുകൾ, ബില്ലുകൾ എന്നിവയെ സംബന്ധിച്ചുള്ള ഏതു സംഭാഷണവും ഒഴിവാക്കുന്നു.
 • ബില്ലടയ്ക്കൽ തുടങ്ങി എല്ലാ പണമിടപാടുകളും വൈകിപ്പിയ്ക്കുന്നു

ഫൈനാൻഷ്യൽ പ്ലാൻ ജീവിതത്തിൽ ഉണ്ടാക്കാൻ ഇവർ ചെയ്യേണ്ടത്

 • പണത്തെ കുറിച്ച് ബോധ്യപ്പെടുക
 • പണമിടപാടുകൾ സമയത്തിന് ചെയ്യാൻ ശ്രമിയ്ക്കുക
 • ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ച് മുൻകൂട്ടി ആലോചിച്ചു തീരുമാനങ്ങൾ എടുക്കുക
 • സേവിങ്സ് യന്ത്രവൽക്കരിയ്ക്കുക

മണി മോങ്ക്സ്

പണ സംബന്ധമായ വിഷയങ്ങളിൽ തീരെ താൽപ്പര്യം പ്രകടിപ്പിയ്ക്കാത്തവരാണ് മണി മോങ്ക്സ്. മണി അവോയ്ഡർസ്നെ പോലെത്തന്നെ പണ സംബന്ധമായ സംഭാഷണങ്ങൾ ഇവർ ഒഴിവാക്കും. ദാനധർമ്മം തുടങ്ങിയ വിഷയങ്ങളിൽ ആണ് ഇവർക്ക് താൽപ്പര്യം. ശമ്പള വർദ്ധനയോ കിട്ടാനുള്ള പ്രതിഫലമോ ഇവർ ആവശ്യപ്പെടില്ല. അങ്ങിനെ ചെയ്താൽ മറ്റുള്ളവർ തങ്ങളെ അത്യാഗ്രഹിയെന്നു മുദ്ര കുത്തും എന്ന ഭയമാണ് ഇവർക്ക്.

മണി മോങ്ക്സ് ചെയ്യേണ്ടത് എന്തൊക്കെയെന്ന് വെച്ചാൽ

 • ജീവിത രീതി ചിലവിനു അനുസരിച്ചുള്ള ഒരു ഫിനാൻഷ്യൽ പ്ലാൻ ഉണ്ടാക്കുക
 • നിക്ഷേപങ്ങൾ യന്ത്രവൽക്കരിയ്ക്കുക, കാരണം, യോജിച്ച ഒരു നിക്ഷേപം കണ്ടെത്തി അവയിൽ മാസം തോറും കൃത്യമായി നിക്ഷേപിയ്ക്കുക എന്നത് അവരെ സംബന്ധിച്ചു ബുദ്ധിമുട്ടാണ്
 • പോർട്ടഫോളിയോ മൂന്ന് മാസത്തിൽ ഒരു തവണയെങ്കിലും പരിശോധിയ്ക്കുക

ഈ വിഭാഗങ്ങളിൽ ഏതിലാണ് നിങ്ങൾ ഉൾപ്പെടുന്നത് എന്ന് അറിഞ്ഞിരിയ്ക്കേണ്ടത് ജീവിതത്തിലെ ഫിനാൻഷ്യൽ പ്ലാനിങ്ങിന് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Close Bitnami banner
Bitnami